കുമളി: മതിൽ ചാടികടക്കുന്നതിനിടയിൽ ഓടയിൽ വീണ് മ്ലാവിന് പരിക്കേറ്റു. ഇന്നലെ പെരിയാർ ആശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം. സമീപത്തെ വനത്തിൽ നിന്ന് വീട്ടുമുറ്റത്തെത്തിയ മ്ലാവ് മതിൽ ചാടി കടക്കുന്നതിനിടയിൽ ഓടയിൽ വീഴുകയായിരുന്നു. കാലിനും മുഖത്തിനും പരിക്കുണ്ട്. തുടർന്ന് മ്ലാവിനെ വനപാലകരെത്തി കൊണ്ടുപോയി. ചികിത്സയ്ക്ക് ശേഷം വനത്തിൽ തുറന്ന് വിടുമെന്ന് വനപാലകർ പറഞ്ഞു.