ഇടുക്കി: സംസ്ഥാന കൃഷി വകുപ്പ് ആരംഭിച്ചിരിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗ്യചിഹ്നമായ 'ചില്ലു' എന്ന അണ്ണാറക്കണ്ണനെ കഥാപാത്രമാക്കി തയ്യാറാക്കിയ ഫുൾ എച്ച്ഡി ക്വാളിറ്റിയുളള 3ഡി ആനിമേഷൻ വീഡിയോകൾ മത്സരത്തിന് ക്ഷണിച്ചു. ഭക്ഷ്യസുരക്ഷ, ആരോഗ്യ ഭക്ഷണം, പ്രകൃതി സംരക്ഷണം, ഉപജീവനം/തൊഴിൽ എന്നീ ആശയങ്ങൾ ഉൾക്കൊണ്ട് ചില്ലുവിനെ കഥാപാത്രമാക്കി മെച്ചപ്പെട്ട അനിമേഷൻ വീഡിയോ തയ്യാറാക്കി സമർപ്പിക്കുന്നവരിൽ നിന്നും മികവുളള വീഡിയോകൾക്ക് സമ്മാനങ്ങൾ നൽകും. വീഡിയോകൾ 16 എംബി സൈസ് ആക്കി കംപ്രസ് ചെയ്ത് fiblogo@gmail.com എന്ന മെയിൽ ഐഡിയിൽ ജൂൺ 15 നകം അയക്കണം. വിശദവിവരങ്ങൾക്ക് ഫോൺ 0471 2317314.