
തൊടുപുഴ: ബാംഗ്ളൂരിൽ നടന്ന ഒന്നാമത് പാൻ ഇന്ത്യ മാസ്റ്റേഴ്‌സ് ഗെയിംസിൽ ബേബി വർഗീസിന് നീന്തലിൽ നാല് സ്വർണ്ണവും ഒരു വെള്ളിയും ലഭിച്ചു. 400 മീറ്റർ, 200 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്ക്, 200 മീറ്റർ മെസ്‌ലെ റിലേ എന്നിവയിൽ സ്വർണ്ണവും 200 മീറ്റർ മിക്‌സഡ് റിലേയിൽ വെള്ളി മെഡലുമാണ് കേരളത്തിന് വേണ്ടി ബേബി നീന്തി നേടിയത്. കഴിഞ്ഞ 30 വർഷം തുടർച്ചയായി നീന്തലിൽ സംസ്ഥാന- ദേശീയ തലത്തിൽ മെഡലുകൾ നേടിയിട്ടുള്ള ബേബി, വണ്ടമറ്റം അക്വാട്ടിക് സെന്ററിലെ പരിശീലകനും ജില്ലാ അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി, സംസ്ഥാന അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രസിഡന്റ്, ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.