പീരുമേട്:കല്ലാർ പമ്പ് ഹൗസിൽ പെട്ട പരുന്തുംപാറ ടോപ്പിലുണ്ടായിരുന്ന വാട്ടർ അതോറിറ്റിയുടെ വാൽവ്ന്റെ മാൻ ഹോൾ അടപ്പുകൾ നഷ്ടപ്പെട്ടു. പമ്പ് ചെയ്യുന്ന വെള്ളം തിരിച്ചു വിടുന്നതിനുള്ള വാൽവ് ഫിറ്റ് ചെയ്തിരിക്കുന്നത് ഈ മാൻ ഹോളിലാണ്. വെള്ളം ഒന്നിലധികം പ്രദേശങ്ങളിലേക്ക് തിരിച്ചു വിടുന്നത് ഈ വാൽബ് ഉപയോഗിച്ചാണ്. ഇതിന്റെ മൂടിയായി ഉപയോഗിക്കുന്ന കാസ്റ്റ് അയൺ ലോഹത്തിൽ നിർമ്മിച്ചിട്ടുള്ള അടപ്പുകളാണ് മോഷണം പോയത്. ഒരു മാൻ ഹോൾഅടപ്പിന്50 കിലോ ഭാരം വരും. മോഷണത്തിനു വാട്ടർ അതോറിറ്റി പീരുമേട് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകിയതിന്റെ അടുത്ത ദിവസം വീണ്ടും കല്ലാർ കവലയിലുള്ള മാൻ ഹോളിന്റെ അടപ്പും നഷ്ടപ്പെട്ടു. ജല അതോറിറ്റി വീണ്ടുംപീരുമേട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.