ഇടുക്കി:സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ ഇടുക്കി ജില്ലയിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് കെ.അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും.ദേവികുളം സർക്കാർ അതിഥി മന്ദിരത്തിൽ 24, 25, 26 തീയതികളിലാണ് സിറ്റിംഗ്. രാവിലെ 9.30ന് സിറ്റിംഗ് ആരംഭിക്കും.