ഇടുക്കി: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള ദ്വിദിന അവധിക്കാല പരിപാടികൾ 21 ന് രാവിലെ 10 ന് കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്യും. കൗമാരക്കാർ നേരിടുന്ന വെല്ലുവിളികൾ, കരിയർഗൈഡൻസ്, വ്യക്തിത്വ വികസനം, ഭാഷാപരിശീലനം, ആരോഗ്യ പരിരക്ഷ, കുട്ടികളോട് ബന്ധപ്പെട്ട സർക്കാർ സഹായപദ്ധതികൾ തുടങ്ങിയ വിഷയങ്ങളിലുള്ള ദ്വിദിന പരിശീലനം തികച്ചും സൗജന്യമായിരിക്കും.
പേര്, വയസ്, ക്ലാസ്, വിലാസം, ഫോൺ നമ്പർ എന്നിവ 20 നകം 9447963226 ഫോൺനമ്പറിൽ വാട്ട്‌സാപ്പ് സന്ദേശമായി അറിയിക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു. രജിസ്‌ട്രേഷൻ 21ന് രാവിലെ 9.30ന് ആരംഭിക്കും.