തൊടുപുഴ: പുറപ്പുഴ പഞ്ചായത്തിലെ പരുന്തും പാറയിലും പുക്കളം മലയിലും വൻ ടൂറിസം പദ്ധതി നടപ്പാക്കുന്നു. ടൂറിസ്റ്റുകൾ ധാരാളം എത്തുന്ന പരുന്തും പാറയും പരിസര പ്രദേശങ്ങളും ടുറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇവിടെയെത്തിയാൽ വീശിയടിക്കുന്ന കാറ്റും പ്രകൃതി ഒരുക്കുന്ന ദൃശ്യ വിസ്മയങ്ങളും ആസ്വദിക്കാം .എറണാകുളം, മൂവാറ്റുപുഴ, തൊടുപുഴ നഗരങ്ങളും വിദൂര കാഴ്ചകൾ ഇവിടെ നിന്ന് കാണാം. അവധി ദിവസങ്ങളിൽ നിരവധി സഞ്ചാരികളാണ് പരുന്തം പാറ സന്ദർശിക്കാനെത്തുന്നത്. മലമുകളിലൂടെ ചുറ്റിനടന്നുള്ള കാഴ്ച മനം മയക്കുന്നതാണ്. ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായി ഇവിടെ മാറിയതോടെ പഞ്ചായത്ത് വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനും വികസന പദ്ധതി നടപ്പാക്കാനും നടപടി ആരംഭിച്ചു. പഞ്ചായത്ത് മേഖലകളിലെ ടൂറിസം സാദ്ധ്യതകൾ പരിഗണിച്ച് കൂടുതൽ സന്ദർശകരെ ആകർഷിപ്പിക്കുവാൻ ടൂറിസം വകുപ്പും നടപടികൾ സ്വീകരിച്ചു വരുകയാണ്. ഇതിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കും കുറിച്ചത്. ആദ്യഘട്ടത്തിൽ പി.ജെ. ജോസ്ഥ് എം.എൽ.എ യുടെ ഫണ്ടിൽ ഉൾപ്പെടുത്തി 84 ലക്ഷം രൂപയുടെ വികസന പദ്ധതിയാണ് നടത്തുന്നത്. ടൂറിസ്റ്റ കേന്ദ്രത്തിലെക്കുള്ള കോൺക്രീറ്റ് റോഡിന്റെ നിർമ്മാണമാണ് നടത്തുന്നത്. ടൂറിസം വികസനത്തിന് ഇവിടെത്തെ റവന്യു ഭൂമി പഞ്ചായത്തിന് വിട്ടു കിട്ടുവാനും നടപടി തുടങ്ങി.
കുണിഞ്ഞി നെല്ലാപ്പാറ റൂട്ടിലാണ് പൂക്കുളം മല. പ്രകൃതിരമണിയമായ ഇവിടംടൂറിസ്റ്റുകളുടെ ഇഷ്ട ഇടമായി മാറിക്കടിഞ്ഞു. രണ്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കും. പവലിയൻ, ഊഞ്ഞാൽ, ഇരിപ്പിടങ്ങൾ, കൂട്ടികൾക്ക് മിനി പാർക്ക് എന്നിവ ഘട്ടം ഘട്ടമായി സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ് തോമസ് പയറ്റനാൽ പറഞ്ഞു.
മാലിന്യമുക്ത പുറപ്പുഴ
മാലിന്യമുക്ത പുറപ്പുഴ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കാൻ നടപടികൾ ആരംഭിച്ചു. ജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്ക്കരിച്ച് ജൈവ വളമാക്കുന്ന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചത്. ബിൻ, പോട്ട് എന്നിവ നൽകി വരുന്നു, 1800 രൂപ വില വരുന്ന വിന്നിന് 180 രൂപക്കും, 1550 രുപ വില വരുന്ന പോട്ടിന് 155 രൂപക്കുമാണ് പഞ്ചായത്ത് നൽകുന്നത്. ഖര മാലിന്യങ്ങൾ ഹരിത സേന അംഗങ്ങൾ വഴി എല്ലാ മാസവും വീടുകളിലെത്തി ശെഖരിക്കും. വാർഡുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശെഖരിക്കുവാൻ ഇലക്ട്രിക് ഗുഡ്സ് കാരിയർ ഓട്ടോ പഞ്ചായത്ത് വാങ്ങിയിട്ടുണ്ട്.
കാർഷിക-ക്ഷീര മേഖലയ്ക്ക് മുന്തിയ പരിഗണന
കാർഷിക - ക്ഷീര മേഖലകൾക്ക് പഞ്ചായത്ത് മുന്തിയ പരിഗണനയാണ് നൽകുന്നത്. ക്ഷീര കർഷകർക്ക് പാലിനും, കന്നുകാലി തീറ്റയ്ക്കും സബ് സിഡികൾ നൽകി വരുന്നു. വഴിത്തലയിൽ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി എക്കോ ഷോപ്പ് ആരംഭിച്ചു. കാർഷിക കർമ്മ സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് നടത്തുന്നത്. പൂച്ചെടികൾ, ഫല വൃക്ഷ തൈകൾ എന്നിവ സബ് സിഡി നിരക്കിൽ ലഭിക്കും. കൂടാതെ പണി ആയുധങ്ങളും ലഭിക്കും.
അംഗൻവാടികൾ ആധുനിക നിലവാരത്തിലേക്ക്
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന 16 അംഗൻ വാടികളെ ആധുനിക നിലവാരത്തിലേക്ക് ഉയർത്തി. എല്ലാ അംഗൻ വാടികൾക്കും സ്വന്തമായി കെട്ടിട സൗകര്യമുണ്ട്. പോഷക ആഹാരങ്ങളും നൽകി വരുന്നു.