തൊടുപുഴ: കുട്ടികളിൽ മൂല്യ ബോധം വളർത്തു കയും അവരിലെ വ്യക്തിത്വവികാസവും ലക്ഷ്യമിട്ടു കൊണ്ട് മാതാ അമൃതാനന്ദമയി ദേവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള അമൃത ബാല സംസ്‌കൃതിയും ഭാരതീയ ചികിൽസാവകുപ്പും ചേർന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 22 ന് രാവിലെ 9മുതൽ ഒരുമണിവരെ വണ്ണപ്പുറം കാഞ്ഞിരക്കാട്ട് മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ പത്തിലേറെ ഡോക്ടർമാർ നേതൃത്വം നൽകും.

കുട്ടികളിലെ ചുമ,തുമ്മൽ,അലർജി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, ശാരീരിക പ്രശ്‌നങ്ങൾ, മാനസികപ്രശ്‌നങ്ങൾ, പഠനവൈകല്യങ്ങൾ എന്നിവയ്ക്ക് എല്ലാംതന്നെ കുട്ടികളുടെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ ലഭ്യമാക്കുന്നു.അമൃതബാല സംസ്കൃതി വണ്ണപ്പുറം യൂണിറ്റ് പ്രസിഡന്റ് സി. സി. സോമരാജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം. എ ബിജു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഏഴല്ലൂർ ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പി. മിനി ക്യാമ്പ് വിശദീകരണം നടത്തും. കെ. എം. എ ഖാദർ, റഷീദ് തോട്ടുങ്കൽ, ജഗദമ്മ വിജയൻ, അജി അനിരുദ്ധൻ, സിന്ധു അജി, അജി. വി. കെ. എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ അമൃതബാല സംസ്കൃതി വണ്ണപ്പുറം യൂണിറ്റ് പ്രസിഡന്റ് സി. സി. സോമരാജൻ, ജില്ലാ കോർഡിനേറ്റർ അജി അനിരുദ്ധൻ, സിന്ധു അജി, കെ. വി. വിനോദ് എന്നിവർ വിശദീകരിച്ചു.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.9495126133
7907775386,6282510920.