ഇടുക്കി : ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മറയൂർ നാച്ചിവയലിൽ നടന്നുവന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഡോ. ജിറ്റു മാത്യു ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. അശോകൻ മറയൂർ, ആന്റണി മുനിയറ, ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ.ആർ ജനാർദ്ദനൻ, കെ. കാളിയപ്പൻ, മരഗതം തുടങ്ങിയവർ സംസാരിച്ചു. സർട്ടിഫിക്കറ്റ് വിതരണം ഡോ. ജിറ്റു മാത്യൂ ജേക്കബ്ബ് നിർവഹിച്ചു. കരിയർഗൈഡൻസ്, കുട്ടികളുടെ അവകാശങ്ങൾ, ആരോഗ്യ പരിരക്ഷ, കൗമാരക്കാർ നേരിടുന്ന സാമൂഹ്യ വെല്ലുവിളികൾ, സർക്കാർ സഹായ പദ്ധതികൾ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ ക്ളാസെടുത്തു.