ഇടുക്കി ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പതിനാറു വയസ്സിൽ താഴെ പ്രായമുള്ളവരുടെ ജില്ലാ യൂത്ത് ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് 23 ന് മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്‌കൂൾ ഇന്ധോർ സ്റ്റേഡിയത്തിൽ ആരംഭിയ്ക്കും. പങ്കെടുക്കാൻ താത്പര്യമുള്ള കളിക്കാർ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നീ രേഖകളും കളിക്കാനുള്ള കിറ്റും സഹിതം തിങ്കളാഴ്ച് രാവിലെ 8 ന് മുട്ടം ഷന്താൾ ജ്യോതി സ്‌കൂൾ ഇന്ധോർ സ്റ്റേഡിയത്തിൽ എത്തിച്ചേരണമെന്ന് ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി ജെസ്‌വിൻ സജി അറിയിച്ചു. (അന്വേഷണങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ നമ്പർ:94972 85439; 8848015022.