തൊടുപുഴ: ജില്ലാ ജൂനിയർ, സബ് ജൂനിയർ നീന്തൽ ചമ്പ്യാൻഷിപ്പ് 22ന് രാവിലെ 11 മുതൽ വണ്ടമറ്റം അക്വാട്ടിക് സെന്ററിൽ നടക്കും. അഞ്ചു ഗ്രൂപ്പുകളിലായിട്ടാണ് മത്സരം. 2005, 2006, 2007 വർഷങ്ങളിൽ ജനിച്ചവർ ഗ്രൂപ് ഒന്നിലും (15 വയസ് മുതൽ 17 വയസ് വരെ), 2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർ ഗ്രൂപ്പ് രണ്ടിലും (12 വയസ് മുതൽ 14 വയസ് വരെ), 2011, 2012 വർഷങ്ങളിൽ ജനിച്ചവർ ഗ്രൂപ് മൂന്നിലും (10 വയസ് മുതൽ 11 വയസ് വരെ) പങ്കെടുക്കാം. ഫോൺ: 9447223674.