മൂലമറ്റം: റോഡരുകിലെ വൻ മരം തൊട്ടടുത്തുള്ള മറ്റൊരു മരത്തിലേക്ക് കടപുഴകി മറിഞ്ഞ് ചാരിയ അവസ്ഥയായിട്ട് മാസങ്ങൾ ഏറെ കഴിഞ്ഞെങ്കിലും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല എന്ന് ആക്ഷേപം. തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയിൽ ഗുരുതിക്കളം ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു താഴെയായി ഒന്നാമത്തെ ഹെയർപിൻ വളവിനടുത്താണ് സംഭവം. മഴ ശക്തമായതോടെ കടപുഴകിയ മരത്തിന്റെ ഭാരം താങ്ങാനാവാതെ അടുത്ത മരവും അപകടാവസ്ഥയിലാണ്. ബസുകൾ ഉൾപ്പെടെ നിത്യവും നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡരുകിലാണ് ഈ അവസ്ഥ. രണ്ട് മരങ്ങളും റോഡിലേക്ക് വീണാൽ അപകടത്തിന്റെ വ്യാപ്തി വലുതായിരിക്കുമെന്ന് ജനങ്ങൾ പറയുന്നു. ഇത് സംബന്ധിച്ച് ഇടുക്കി ആർ ഡി ഒ യ്ക്കു പരാതി നൽകിയെങ്കിലും നടപടികൾ ആയില്ല എന്നും ജനം പറയുന്നു.