കാഞ്ചിയാർ: എന്റെ സംരംഭം, നാടിന്റെ അഭിമാനം, ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ പൊതുബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ബിന്ദു മധുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വികസന ഓഫിസർ ജിബിൻ കെ ജോൺ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.ജില്ലയിലെ സംരംഭ സാധ്യത മേഖലകൾ, വിവിധ വകുപ്പുകൾ/ ഏജൻസികൾ വഴിയുള്ള പദ്ധതികൾ, സംരംഭകർക്കുള്ള സഹായ പദ്ധതികൾ, ലൈസൻസ്, ലോൺ, സബ്‌സിഡി തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ വിശദീകരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ തങ്കമണി സുരേന്ദ്രൻ, പഞ്ചായത്ത് അംഗം റോയ് എവറസ്റ്റ്, സിഡിഎസ് ചെയർപേഴ്‌സൺ കമലമ്മ ബാബു തുടങ്ങിയവർപ്രസംഗിച്ചു.