കട്ടപ്പന: നഗരസഭയിലെ മഴക്കാലപൂർവ ശുചീകരണ തീവ്രയജ്ഞത്തിന് തുടക്കമായി. നഗരസഭ ചെയർപേഴ്‌സൺ ബീന ജോബി ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെയാണ് ശുചീകരണ പരിപാടി.ആദ്യഘട്ടമായി താലൂക്ക് ആശുപത്രിയും പരിസരവുമാണ് വൃത്തിയാക്കിയത്. വരും ദിവസങ്ങളിലായി വിവിധ വാർഡുകളിലായി ശുചീകരണപ്രവർത്തനങ്ങൾ നടത്തും. ഉദ്ഘാടന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ ജോയ് ആനത്തോട്ടം

മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഏലിയാമ്മ കുര്യക്കോസ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കുഞ്ഞുമോൻ, വി.അജിത്കുമാർ,ആശുപത്രി സൂപ്രണ്ട് കെ.ബി. ശ്രീകാന്ത്, അനീഷ് ജോസഫ്,വാർഡ് കൗൺസിലർമാർ എന്നിവർ പ്രസംഗിച്ചു