 ജില്ലാതല ഉദ്ഘാടനം പി.ജെ. ജോസഫ്

തൊടുപുഴ: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം വിനാശത്തിന്റെ വാർഷികമായി യു.ഡി.എഫ് ആചരിക്കും. കേരളത്തെ സർവ്വ നാശത്തിലേക്ക് നയിക്കുന്ന ജനദ്രോഹ ഭരണത്തിനെതിരെ നാളെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ്ണ നടത്തുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബും അറിയിച്ചു. ജില്ലാതല ഉദ്ഘാടനം രാവിലെ 11ന് തൊടുപുഴയിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ നിർവ്വഹിക്കും. വിവിധകേന്ദ്രങ്ങളിൽ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. വിനാശ വാർഷികാചരണം വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ധർണ്ണയിൽ അണിചേരണമെന്ന് യു.ഡി.എഫ്‌ നേതാക്കൾ അഭ്യർത്ഥിച്ചു.