നെടുങ്കണ്ടം :തൂക്കുപാലം മേഖലയിൽ ആരോഗ്യ, ഭക്ഷ്യ സുരക്ഷ, പഞ്ചായത്ത് സംയുകതമായി നടത്തിയ പരിശോധനയിൽ ലൈസൻസും ആരോഗ്യവകുപ്പിൽ നിന്നും ഹെൽത്ത്‌ കാർഡും ഇല്ലാതെ ബിവറേജ്സ് ഔട്ലെറ്റിനു സമീപം പ്രവർത്തിച്ചിരുന്ന പച്ചക്കറി,ഇറച്ചി കടകൾ അടച്ചുപൂട്ടാനുള്ള നോട്ടിസ് നൽകി. പരിശോധയിൽ ഫുഡ്‌ സേഫ്റ്റി ഓഫീസർ ആൻ മരിയ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ മനോജ്‌കുമാർ,സന്തോഷ്‌, മഞ്ജു പഞ്ചായത്ത്‌ ജീവനക്കാരായ അനന്തകൃഷ്ണൻ, ബിനോയ്‌ എന്നിവർ പങ്കെടുത്തു. ബെവ്കൊ ഔട്ലെറ്റിന്റെ പരിസരപ്രേദേശങ്ങളിൽ മലമൂത്രവിസർജനം നടത്തുന്നതും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെടുകയും അടിയന്തിരമായി മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും പൊതു ശൗചാലയം അനുവദിക്കാനും ആവശ്യപ്പെട്ടുകൊണ്ട് കെ. പി. കോളനി മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രശാന്ത് ജില്ലാ മെഡിക്കൽ ഓഫീസറെ രേഖാമൂലം അറിയിച്ചു.