തൊടുപുഴ: തൊഴിലാളികളുടെ കുട്ടായ്മയിൽ പുറപ്പുഴ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ വിജയ കാഹളം. കഴിഞ്ഞ സാമ്പത്തിക വർഷം 29 000 തൊഴിൽ ദിനങ്ങളാണ് പഞ്ചായത്തിന് നൽകിയിരുന്നത്. ഇതിൽ 27123 തൊഴിൽ ദിനം സ്യഷ്ടിച്ച് മുന്നേറാനായി.പദ്ധതി പ്രവർത്തനത്തിൽ 94 ശതമാനം പൂർത്തികരിച്ച് ജില്ലയിൽ അങ്ങനെ മികവ് തെളിയിച്ചു. 1.22 കോടി രൂപയാണ് ചെലവഴിച്ചതെന്ന് തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനിയർ ലിജ ജോസ് പറഞ്ഞു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലുറപ്പിൽ ഒന്നാം സ്ഥാനവും അവാർഡും ലഭിച്ചു. 534 കുടുംബങ്ങളാണ് പദ്ധതിയിലുള്ളത്. പഞ്ചായത്തിലെ 13 വാഡുകളിൽ ഇവരുടെ പങ്കാളിത്തത്തിലാണ് ജോലികൾ നടക്കുന്നത്. മണ്ണും, ജലവും സംരക്ഷണത്തിന് 5000 മീറ്ററോളം കയ്യാലകൾ നിർമ്മിച്ചു. തരിശ് ഭൂമികൾ കൃഷി യോഗ്യമാക്കി. .മാലിന്യ നിർമ്മാർജനത്തിന് വിവിധ പദ്ധതികളാണ് നടത്തി വരുന്നത്. കമ്പോസ്റ്റ് ബിന്നുകൾ, പ്ലസ് റ്റിക് മാലിന്യങ്ങൾക്ക് 13 വാർഡുകളിലും മിനി മെറ്റിരിയൽ ഫെസിലിറ്റി സെന്റർ എന്നിവ സ്ഥാപിച്ചു. 35 ഓളം ഗ്രാമീണ റോഡുകൾ കോൺക്രീറ്റ് ചെയ്ത് നിർമ്മിച്ചു നൽകി. മഴക്കെടുതിയിൽ കേടുപാടുകൾ സംഭവിച്ച വിഭ്യാലയങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും സംരക്ഷണ ഭിത്തികൾ നിമ്മിച്ചു. പട്ടിക ജാ തി, പട്ടിക വർഗ്ഗം, ബി.പി.എൽ കുടുംബങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് പശുത്തൊഴുത്ത് , ആട്ടിൻ കൂട്, അസോള തീറ്റ പുൽകൃഷി, മത്സ്യകുളങ്ങൾ എന്നിവ നിർമ്മിച്ചു നൽകി. ,
ഉന്നതി പദ്ധതിയുടെ ഭാഗമായി 30 തൊഴി ലുറപ്പ് തൊഴിലാളികൾക്ക് സൗജന്യ തയ്യൽ പരീശിലനം നൽ കി വരുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ വിദഗ്ധ തൊഴിലാളികളാക്കി മാറ്റുന്നതിനുള്ള മികവ് പദ്ധതിക്ക് അടുത്ത മാസം തുടക്കം കുറിക്കും. ഇതിനോടനുബന്ധിച്ച് പ്രത്യേക പരിശീലനം നൽകും. 12 വാർഡുകളിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ തോടുകളുടെ ആഴം വർദ്ധിപ്പിച്ച് ചെളികൾ നീക്കം ചെയ്യുന്ന പ്രവർത്തനം നടന്നു വരുന്നു.