കട്ടപ്പന : ആധാരം എഴുത്ത് മേഖലയെ തകർക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ചു ആധാരം എഴുത്തു അസോസിയേഷൻ കട്ടപ്പന യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന സബ് റജിസ്ട്രാർ ഓഫീസിനു മുമ്പിൽ ധർണ്ണ സമരം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി കല്ലൂപ്പുരയിടം ഉദ്ഘാടനം നിർവ്വഹിച്ചു.ആധാരം എഴുത്തുകാരെ ഈ മേഖലയിൽ നിന്നും തുടച്ചു നീക്കുന്നതിനുവേണ്ടി രജിസ്ട്രേഷൻ വകുപ്പ് പട്ടം സബ് റെജിസ്ട്രർ ഓഫീസിൽ പുതിയതായി ആരംഭിക്കാൻ തീരുമാനിച്ച ഫോർമാറ്റ് സംവിധാനത്തിൽ പ്രതിഷേധിച്ച് സമരം നടത്തിയ ആധാരം എഴുത്തുകാരെ അകാരണമായി മർദ്ദിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി പണിമുടക്കി സബ് രജിസ്ട്രാർ ഓഫീസുകളുടെ മുന്നിൽ ധർണ്ണ സമരം നടത്തിയത്. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് കെ.സി തോമസ് അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി അജിത്,ട്രഷറർ ആർ എസ് അനീഷ് മോൻ ,എം കെ ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
തൊടുപുഴ: തൊടുപുഴ സബ് രജിസ്ട്രാർ ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ സമരം ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന സമിതി അംഗം വി.റ്റി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പീറ്റർ ഇഗ്‌നേഷ്യസ് എം.ജി.വിജയകുമാർ സി.പി. സുരേഷ് കെ.ജി.ഷീല മധു കെ. അർ പി.കെ. മനോജ് സുജയ പി. തുടങ്ങിയവർ നേതൃത്വം നൽകി.