തൊടുപുഴ : മേയ് 25, 26 തീതികളിൽ തൊടുപുഴയിൽ നടക്കുന്ന കെ. എസ്. ഇ. ബി പെൻഷനേഴ്‌സ് അസോസിയേഷന്റെ 36ാംമത് സംസ്ഥാന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന വൈസ് പ്രസിഡന്റ് എം. റ്റി. വർഗീസിന്റെ അദ്ധ്യക്ഷതയിൽ സ്വാഗതസംഘം ഓഫീസിൽ യോഗം ചേർന്നു. സ്വാഗതസംഘം ജോയിന്റ് ജനറൽ കൺവീനർ കെ. സി. ഗോപിനാഥൻ നായർ പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. പി. എസ്. ഭോഗീന്ദ്രൻ, സംസ്ഥാന സെക്രട്ടറി പ്രേമകുമാരിയമ്മ, ജില്ലാപ്രസിഡന്റ് എ. കെ. ശ്രീധരൻ, മൂലമറ്റം ഡിവിഷൻ സെക്രട്ടറി ജി. സുകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു.വൈദ്യുതി ബോർഡ് റിട്ട റവന്യൂ സ്‌പെഷ്യൽ ഓഫീസറായിരുന്ന റ്റി. കെ. രാമകൃഷ്ണന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.