കട്ടപ്പന : ഉപ്പുതറ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 22 ന് ആരംഭിച്ച് 26 ന് അവസാനിക്കും. 22 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ഉത്സവ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് പ്രാർത്ഥനയും പ്രത്യേക പൂജകളും നടക്കും.വൈകിട്ട് 5 ന് നടക്കുന്ന കുടുംബ സംഗമം എസ് എൻ ഡി പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് ബിജു പുളിക്കേടത്ത് പ്രഭാഷണം നടത്തുമെന്ന് ക്ഷേത്രം പ്രസിഡന്റ് എം എ സുനിൽ മറ്റത്തിൽ അറിയിച്ചു.23 നും 24 നും പ്രത്യേക പൂജകളും 25 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും,പഞ്ചഗവ്യ പൂജയും,നവ കലശപൂജയും 26 ന് വൈകിട്ട് 5 മുതൽ താലപ്പൊലി ഘോഷയാത്രയും നടക്കും.എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.