തൊടുപുഴ: ഉടുമ്പന്നൂർ പഞ്ചായത്തിൽ ആരംഭിക്കുന്ന ഉപ്പുകുന്ന് മൃഗാശുപത്രിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11 ന് മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിക്കും. പി. ജെ. ജോസഫ് എം. എൽ. എ അദ്ധളക്ഷത വഹിക്കും. പ്ളാനിഗ് അഡീഷണൽ ഡയറക്ടർ ഡോ. വിനുജി. ഡി. കെ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ, ബ്ളോക്ക് പഞ്ചായത്തംഗം സൈസി ഡെനിൽ, ഉടുമ്പന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ , കേരള വെറ്റിനറി കൗൺസിൽ രജിസ്ട്രാർ ഡോ. ജിജിമോൻ ജോസഫ്, ഡോ. ജി. ആർ. ഹരികൃഷ്ണൻ, ശാന്തമ്മ ജോയി, ബീന രവീന്ദ്രൻ, സുഷൈല സലിം, കെ. ആർ. ഗോപി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും. ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് സ്വാഗതവും ഡോ.ബിജു ജെ. ചെമ്പരത്തി നന്ദിയും പറയും.

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ 'ലൈഫ്' സമ്പൂർണ്ണ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച 14 വീടുകളുടെ താക്കോൽ ദാനവും ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിക്കും. പത്രസമ്മേളനത്തിൽ ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജയ ചാണ്ടി, ഡപ്യൂട്ടി ഡയറക്ടർ ഡോ. ബിനോയി. പി. മാത്യു, അസി. പ്രൊജക്ട് ഓഫീസർ ഡോ. ബിജു. ജെ. ചെമ്പരത്തി എന്നിവർ പങ്കെടുത്തു.