ഇടുക്കി :കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ ലഭിച്ച 51 പരാതികളിൽ 21 പരാതികൾക്ക് പരിഹാരമായി. . 2 പരാതികൾ റിപ്പോർട്ട് ലഭ്യമാക്കാനായി മാറ്റി വെച്ചു. ഒരെണ്ണം ജാഗ്രത സമിതിക്ക് നൽകി. ഗാർഹിക പ്രശ്‌നങ്ങളുമായുള്ള പരാതികളാണ് കൂടുതലും ലഭിച്ചതെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി സതിദേവി പറഞ്ഞു. . ഭാര്യ ഭർത്താക്കൻമാർ തമ്മിലുള്ള പ്രശ്‌നം, കുട്ടികളെ സംരക്ഷിക്കാതെയിരിക്കുക തുടങ്ങിയ പരാതികളാണ് ലഭിച്ചത് കമ്മീഷൻ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ. ഇഎം രാധ, ഡയറക്ടർ ഷാജി സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.