saneesh
ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന സെമിനാർ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ:.കോഴിക്കോട്‌നടന്ന ഭക്ഷ്യദുരന്തവും മറ്റും ആവർത്തിക്കാതിരിക്കാനും ഭക്ഷണ വിതരണമേഖലയിലെ ആശങ്കകൾ അകറ്റാനും കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ നല്ലതു വിൽക്കാം നല്ലതു വിളമ്പാം എന്നപേരിൽ തൊടുപുഴയിൽ സെമിനാർ സംഘടിപ്പിച്ചു.കമ്പോളത്തിൽനിന്നു ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഉല്പാദനം നടത്തി വിളമ്പുന്നവർക്ക് ഗുണനിലവാരമുള്ള സാധനങ്ങൾ ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ഭക്ഷണനിലവാര ബോധവൽക്കരണം,അനുഷ്ടിക്കേണ്ടവ അരുതാത്തവ ,ഭക്ഷണവിതരണമേഖലയുടെ സാമൂഹ്യ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊളളിച്ചായിരുന്നു സെമിനാർ. നഗരസഭ ചെയർമാൻ സനീഷ്‌ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കെ.എച്ച്.ആർ.എ.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.എൻ.ബാബുഅദ്ധ്യക്ഷനായി. ഇടുക്കി ഫുഡ്‌സേഫ്ടി അസിസ്റ്റന്റ് കമ്മീഷണർ എം.റ്റി.ബേബിച്ചൻ, മുൻ അസിസ്റ്റന്റ് ഫുഡ്‌സേഫ്ടി കമ്മീഷണർ കെ.പി.രമേഷ്, നോഡൽ ഫുഡ്‌സേഫ്ടി ഓഫീസർ എം.എൻ. ഷംസിയ, തൊടുപുഴ മുനിസിപ്പൽ എച്ച്.എസ്.ശ്രീകുമാർ.എസ്. കെ.എച്ച്.ആർ.എ.ജില്ലാരക്ഷാധികാരി അബ്ദുൾ ഖാദർഹാജി, കെ.എച്ച്.ആർ.എ.ജില്ലാട്രഷറർ പി.കെ.മോഹനൻ, സംസ്ഥാനഎക്‌സിക്യുൂട്ടീവ് അംഗംവി. പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു.