തൊടുപുഴ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ മാസ്റ്റേഴ്‌സ് ഹാൻഡ്‌ബോൾ
ചാമ്പ്യൻഷിപ്പിൽ ജില്ലക്ക് മികച്ച നേട്ടം. ബോബൻ ബാലകൃഷ്ണൻ, അഖിൽ വിനായക്, അനീഷ് വി എം , മുഹമ്മദ് സുഹൈൽ എന്നിവർക്കാണ് കേരള ഹാൻഡ്‌ബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ചത്. ബോബൻ ബാലകൃഷ്ണൻജില്ലാ പൊലീസ് സേനാംഗമാണ്. അഖിൽ വിനായക് മുൻ സംസ്ഥാന സ്‌കൂൾ താരവും ജില്ലാ പൊലീസ് സേനാംഗവുമാണ്. അനീഷ് വി എം സംസ്ഥാന സീനിയർ ഹാന്റ് ബോൾ ടീം അംഗവും കൃഷി വകുപ്പിലെ ജീവനക്കാരനുമാണ്. മുഹമ്മദ് സുഹൈൽ മുൻ സംസ്ഥാന താരവും ഇൻഫോ പാർക്ക് ജീവനക്കാരനുമാണ്.