
തൊടുപുഴ: ഹിന്ദു ഐക്യവേദി തൊടുപുഴ കൺവെൻഷൻ പ്രസിഡന്റ് വി.കെ. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ കൂടി. യോഗം ജില്ലാ ട്രഷറർ എം.കെ. നാരായണ മേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽസെക്രട്ടറി പി.ജി. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ ജില്ലാ സഹ സംഘടനാ സെക്രട്ടറി പി.ആർ. കണ്ണൻ, എം.ജി. മായ, രേണുകാ പുരുഷോത്തമൻ, കെ.എസ്. സലിലൻ, പി.ജി. റെജിമോൻ, ജി.ജി. ഹരികുമാർ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ഭാരവാഹികളായി പി.എസ്. തുളസീധരൻ(രക്ഷാധികാരി), വി.കെ. ശ്രീധരൻ(പ്രസിഡന്റ്), കെ.ആർ. സതീഷ് (വർക്കിംഗ് പ്രസിഡന്റ്), എം.എസ്. സജികുമാർ, അനിൽ വെള്ളിയാമറ്റം, എം.കെ. ഗോപാലകൃഷ്ണൻ, സുരേന്ദ്രൻ പൂമാല,(വൈസ് പ്രസിഡന്റുമാർ), കെ.എസ്. സലിലൻ, പി.ജി. റെജിമോൻ(ജന. സെക്രട്ടറിമാർ), എം.എ. പ്രദീപ്, എ.എസ്. അനിൽകുമാർ, സിജു ബി. പിള്ള , പി.എസ്. അനിൽ കുമാർ(സെക്രട്ടറിമാർ), എ.പി. ഗിരീഷ്(ട്രഷറർ), എം.ആർ. ഹരിലാൽ , സതീഷ്ദത്ത്, ഇ.വി. ശശി, പത്മകുമാർ, ആർ. ഋഷികേശൻ(സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.