പീരുമേട്: കേരളാ പ്ലാന്റേഷൻ വർക്കേഴ്‌സ് യൂണിയൻ( ഐ.എൻ.റ്റി.യു.സി )ജനറൽ കൗൺസിൽ യോഗം സമാപിച്ചു.വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വാർഷിക ജനറൽ കൗൺസിലിന്റെ ഉദ്ഘാടനചടങ്ങിൽ കെ.പി.ഡബ്ല്യൂ യൂണിയൻ പ്രസിഡന്റ് അഡ്വ: ഇ എ.. ആഗസ്തി അദ്ധ്യക്ഷനായിരുന്നു. യൂണിയൻ ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് സ്വാഗതം ആശംസിച്ചു
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു
പീരുമേട്ടിലും മറ്റിടങ്ങളിലുംപൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടിയുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എൻ.റ്റി.യു.സി.സംസ്ഥന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി എ.എൻ.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് ജോർജ് കരിമറ്റം. ജോയി തോമസ് ജ്യോതിഷ് കുമാർ പി.ആർഅയ്യപ്പൻ. ജി. മുനിയാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.