തൊടുപുഴ: ഏഴല്ലൂർ പ്ലാന്റേഷന് സമീപം വീണ്ട് കീറിയ കൂറ്റൻ പാറ പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. അടുത്തിടെയാണ് പാറ നടുവെ വിണ്ട് കീറിയത്. വലിയ ശബ്ദം കേട്ടെത്തി സമീപവാസികളെത്തിയപ്പോഴാണ് പാറ വിണ്ട് കീറി ഇരിക്കുന്നത് കാണുന്നത്. ഇതിന് താഴെയായി നാല് വീടുകളുണ്ട്. ഓരോ ദിവസം പാറയുടെ വിള്ളലിന്റെ വലുപ്പം കൂടുന്നതായി സമീപവാസികൾ പറയുന്നു. സംഭവത്തിൽ ജീല്ലാ കളക്ടർ, തഹസിൽദാർ, കുമാരമംഗലം വില്ലേജ് ഓഫീസർ തുടങ്ങിയവർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുണ്ടായിട്ടില്ല. എത്രയും വേഗം പാറ പൊട്ടിച്ച് നീക്കി തങ്ങളുടെ ജീവനം സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം. അതേ സമയം സംഭവത്തിൽ തഹസിൽദാർക്ക് റിപ്പോർട്ട് കൈമാറിയെന്നാണ് വില്ലേജ് ഓഫീസർ പറയുന്നത്.