പീരുമേട്: കുട്ടിക്കാനം മരിയൻ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന'ഫലാധിഷ്ഠിത വിദ്യാഭ്യാസം സാമൂഹ്യപ്രവർത്തനത്തിൽ' എന്ന വിഷയത്തിലുള്ള സപ്തദിന ഫാക്കൾറ്റി ഡെവലപ്പമെന്റ് പ്രോഗ്രാം ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ. റോയ് എബ്രഹാം പി, എം. ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. ഹരികൃഷ്ണൻ, കോളേജ് അഡ്മിനിസ്‌ട്രേറ്റർ ഫാ ജോസഫ് പൊങ്ങന്താനം, എം. ജി യൂണിവേഴ്‌സിറ്റി യു.ജി.സി സ്റ്ററൈഡ് കോർഡിനേറ്റർ ഡോ. അഭിലാഷ് ബാബു, ഡോ. സിബി ജോസഫ്, അജേഷ് പി ജോസഫ്, ഡോ. ജോബി ബാബു എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ കോളേജുകളിലെ സാമൂഹ്യപ്രവർത്തന വിഭാഗത്തിലെ അദ്ധ്യാപകർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. 25ന് അവസാനിക്കുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ പരിശീലനം നൽകും.