ചെറുതോണി: വാഗമണ്ണിൽ നടന്ന ഓഫ് റോഡ് റെയിസിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന പരാതിയിൽ ചലച്ചിത്ര നടൻ ജോജു ജോർജ് ഇന്ന് ഇടുക്കി ആർ.റ്റി ഓ. ഓഫീസിൽ ഹാജരാകില്ല ഷൂട്ടിംഗ് തിരക്കുമൂലം ഒരാഴ്ചത്തെ സാവകാശം കൂടി ആവശ്യപ്പെട്ടതായി ആർ.ടി.ഒ. അറിയിച്ചു . ഇടുക്കി ആർ.ടി ഒ. കഴിഞ്ഞ 10 ന് ഹാജരാകാൻ നോട്ടീസയച്ചിരുന്നു .കെ. എസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് മോട്ടോർ വാഹന വകുപ്പിനു നൽകിയ പരാതിയെ തുടർന്നാണു നടപടി. ജില്ലയിൽ ഓഫ് റോഡ് മത്സരത്തിനിടെ തുടർച്ചയായി അപകടമുണ്ടാകുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് ഇടുക്കിയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു ഇതു ലംഘിച്ചതിനാണ് ആർ.റ്റി.ഒ.നോട്ടീസ് നൽകിയത് ജോജു ജോർജ് സാവകാശം ചോദിച്ചതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റിയിരുന്നു.ഇപ്പോൾ വീണ്ടും ഒരാഴ്ചത്തെ സാവകാശം ചോദിച്ചിരിക്കുകയാണ്. അടുത്ത അവധിക്ക് വാഹനത്തിന്റെ രേഖകൾ സഹിതംഇടുക്കി ആർ.ടി.ഒ.ഓഫീസിൽ ഹാജരാകണം.