road

അടിമാലി: കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ വാളറ ചീയപ്പാറയിൽറോഡ്അപകടാവസ്ഥയിലായി. കാലവർഷമായതിനാൽ ഇവിടെ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള റോഡിൽ ടാർവീപ്പ വച്ചും മറ്റുമാണ് അപകടാവസ്ഥ യാത്രക്കാരെ ബോദ്ധ്യപ്പെടുത്തുന്നത്.അപകട സാദ്ധ്യത കണക്കാക്കി കോതമംഗലം ഭാഗത്തു നിന്നും വരുന്ന ഭാരവാഹനങ്ങൾ നേര്യമംഗലം ഇടുംക്കി കൂട്ടിൽ പനംകുട്ടി വഴി പോകണംണ മൂന്നാർ ഭാഗത്തു നിന്നു വരുന്ന ഭാരവാഹനങ്ങൾ അടിമാലയിൽ നിന്നു തിരിഞ്ഞ് പനംകുട്ടി നേര്യമംഗലം റോഡു വഴിയും പോകണെന്ന് ദേശീയപാത സബ് ഡിവിഷൻ ഓഫീസ് കോതമംഗലത്തു നിന്നു അസി: എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.