ഇടുക്കി : ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിന്റെയും വിതരണത്തിന്റെയും മുഖ്യ ചുമതല സപ്ലൈകോയിൽ നിന്ന് മാറ്റി പൊതുവിതരണ വകുപ്പിനെ ഏൽപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജല്ലാ പരാതി പരിഹാര ഓഫീസർ തസ്തിക സൃഷ്ടിക്കണമെന്ന് സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു . കെ.സി.എസ്.ഒ.എഫ് ജില്ല സമ്മേളനംജോയിന്റ് കൗൺസിൽ സംസഥാന സെക്രട്ടേറിയറ്റ് അംഗം ഡി .ബിനിൽ ഉദ്ഘാടനം ചെയ്തു .ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി.ആർ .ബീനാമോൾ മുഖ്യ പ്രഭാഷണം നടത്തി. കെ.സി.എസ്.ഒ.എഫ് സംസ്ഥാന കമ്മറ്റിയംഗം സൗമ്യമോൾ എം.കെ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, സുഭാഷ് ചന്ദ്രബോസ് എന്നിവർ അഭിവാദ്യം ചെയ്തു .ഭാരവാഹികളായി സുനിൽ ആന്റണി (പ്രസിഡന്റ്) സ്മിത രാജൻ, പ്രശോഭ് ബാലചന്ദ്രൻ(വൈസ് പ്രസിഡന്റുമാർ .), അനൂപ് ആന്റണി(സെക്രട്ടറി) റ്റി .എം .ലതിക , മുഹമ്മദ് നൂറുദ്ദീൻ(ജോ.സെക്രട്ടറിമാർ.) ഗോപിനാഥൻ പി.ജി( ട്രഷറാർ)എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു .