കട്ടപ്പന : പേ വിഷബാധയേറ്റ കാള ചത്തു. അയ്യപ്പൻകോവിൽ ചെന്നിയ്ക്കാൻ കുടിയിലെ ഗിരിവർഗ്ഗ കോളനിയിൽ പാലക്കൽ വി.കെ ശോഭയുടെ കാളയാണ് ചത്തത്. രാവിലെ മുതൽ കാള ബഹളം വെച്ചിരുന്നതായി ഉടമ പറഞ്ഞു.ദഹനക്കേടാണന്ന് വിചാരിച്ച് തൊട്ടടുത്ത് പണിതു കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് ദഹനക്കേടിനുള്ള മരുന്നു കൊടുത്തു.എന്നാൽ കാളയുടെ ബഹളം കൂടികൂടി വന്നതിനെ തുടർന്ന് മൃഗാശുപത്രിയെ സമീപിച്ചെങ്കിലും കാഞ്ചിയാർ ,അയ്യപ്പൻകോവിൽ ,ഉപ്പുതറ എന്നിവിടങ്ങളിലൊന്നും ഡോക്ടർമാർ ഉണ്ടായിരുന്നില്ല.ഒടുവിൽ അയ്യപ്പൻ കോവിൽ മൃഗാശുപത്രിയിലെ അറ്റൻഡർ എത്തി നടത്തിയ പരിശോധനയിലാണ് കാളയ്ക്ക് പേവിഷ ബാധയാണെന്ന് വ്യക്തമായത്.22 ദിവസം മുമ്പ് ചെന്നിനായ്ക്കൻ കുടിയിൽ പേപ്പട്ടിയിറങ്ങിയത് ജനങ്ങളുടെ ശ്രദ്ധയിൽ പ്പെട്ടിരുന്നു.ഇതാകാം കാളയെ ആക്രമിച്ചതെന്നാണ് നിഗമനം