കുരുതിക്കുളം: കുരുതിക്കുളം കിണർ വളവിൽ കാർ റോഡിൽ മറിഞ്ഞു. നെടുങ്കണ്ടത്തിന് പോവുകയായിരുന്ന പുരോഹിതൻ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിച്ചു മറിഞ്ഞത്. കാറിലുണ്ടായിരുന്നവർക്ക് പരിക്കുകളില്ല. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.