തൊടുപുഴ: ഭാരതത്തിന്റെ കെട്ടുറപ്പിനായി ഉറച്ചനിലപാട് സ്വീകരിച്ച രാജീവ് ഗാന്ധിയുടെ ഘാധകരെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച ഭരണകൂട താല്പര്യം നീതി യും നിയമവും നിലനിൽക്കുന്ന ഒരു രാജ്യത്തിന് ചേർന്നതല്ലെന്ന് ഡി.സി.സി പ്രസിഡന്റ് സിപി മാത്യു കുറ്റപ്പെടുത്തി. രാജീവ് ഗാന്ധി രക്ത സാക്ഷി ദിനചാരണ പരിപാടി തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അനുസ്മരണചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്.അശോകൻ കെപിസിസി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം എം.കെ.പുരുഷോത്തമൻ, ഡിസിസി സെക്രട്ടറി മാരായ ഷിബിലി സാഹിബ്, പി.എസ്.ചന്ദ്രശേഖരപ്പിള്ള, എൻ.ഐ. ബെന്നി, റ്റി.ജെ.പീറ്റർ,തൂഫാൻ തോമസ്,സെബാസ്റ്റ്യൻ കെ.ജോസ് ,ജോയ് മൈലാടി,കെഎം ഷാജഹാൻ,കെജി സജിമോൻ, സജി സെബാസ്റ്റ്യൻ,ഡി ദേവദാസ്, കെ.എ. ബാബുജോസ് പെരുമ്പാറ, തുടങ്ങിയവർ നേതൃത്വം നൽകി.
തൊടുപുഴ: രാജീവ് ഗാന്ധിയുടെ മുപ്പത്തിയൊന്നാം രക്തസാക്ഷി ദിനാചരണം കെ.പി.എസ്.റ്റി.എ യുടെ നേതൃത്വത്തിൽ നടത്തി. സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജന.സെക്രട്ടറി പി.കെ.അരവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് വി. എം.ഫിലിപ്പച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.കെ.ഷാജിമോൻ, വി.ഡി.എബ്രാഹം, സി.കെ.മുഹമ്മദ് ഫൈസൽ, ജോളി മുരിങ്ങമറ്റം, പി.എം നാസർ, ഷെല്ലി ജോർജ് എന്നിവർ പ്രസംഗിച്ചു.
രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം എൻ. ജി. ഒ അസോസിയേഷൻ തൊടുപുഴ വെസ്റ്റ് ബ്രാഞ്ചിൽ സമുചിതമായി ആചരിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പ്രമുഖ നേതാക്കൾ പുഷ്പാർച്ചന നടത്തി.
പുഷ്പാർച്ചനക്ക് ശേഷം നടന്ന യോഗത്തിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.എസ്. ഷെമീർ അനുസ്മരണ സന്ദേശം നൽകി. ബ്രാഞ്ച് പ്രസിഡന്റ് ദിപു പി.യു അദ്ധ്യക്ഷനായിരുന്നു.