ഇടുക്കി : ചെന്നൈയിൽ ഇന്ന് നടക്കുന്ന അന്താരാഷ്ട്ര ജൈവ വൈവിദ്ധ്യ സമ്മേളനത്തിൽ മറയൂർ പഞ്ചായത്തിന്റെ പ്രതിനിധികളും പങ്കെടുക്കും.നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ യു.എൻ.ഡി.പി.ഐ.എച്ച്.ആർ.എം.എൽ. പദ്ധതി പ്രവർത്തനം മുൻനിർത്തിയാണ് ഇവർക്ക് അവസരം ലഭിച്ചത്.മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെൻട്രി ജോസഫ്, സി.ഡി.എസ്. ചെയർപേഴ്‌സൺ സിനി പുന്നൂസ് എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. യു.എൻ.ഡി.പി. ക്ലസ്റ്റർ കോർഡിനേറ്റർ ശിൽപ ഇവരെ അനുഗമിക്കും.
കരിമ്പ് കൃഷിയിൽ ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാൻ നടപ്പാക്കിയ സംരംഭം, പരമ്പരാഗത ജൈവകൃഷി, വികേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനങ്ങൾ തുടങ്ങിയവ സമ്മേളനത്തിൽ പ്രതിനിധികൾ അവതരിപ്പിക്കും.