
ചെറുതോണി :കെ.എസ്ആർടിസിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘിന്റെ (ബിഎംഎസ്) നേതൃത്വത്തിൽ ജലവിഭവ മന്ത്രിയുടെ ചെറുതോണി ഓഫീസിന് മുമ്പിലേക്ക് പട്ടിണി മാർച്ച് നടത്തി .മാർച്ചിൽ കെ എസ് റ്റി ഇ എസ് അംഗങ്ങളും കുടുംബാംഗങ്ങളുംപങ്കെടുത്തു. ചെറുതോണി ബിഎംസ് ഓഫീസിൽ നിന്നും ആരംഭിച്ച.മാർച്ച് ചെറുതോണി സെൻട്രൽ ജംഗ്ഷനിൽ പോലീസ് തടഞ്ഞു .തുടർന്ന് നടന്ന പ്രതിഷേധയോഗം കെ എസ് ടി ഇ എസ് ജില്ലാ പ്രസിഡന്റ് വി എൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി വി രാജേഷ് അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി എസ് അരവിന്ദ് , ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് സി എം സിജു ജില്ലാ ജോയിൻ സെക്രട്ടറി കെ എം അജീഷ് കുമാർ ജില്ലാ ട്രഷറർ എം വി ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.