തൊടുപുഴ: തൊടുപുഴയിൽ പ്രവർത്തിക്കുന്ന ക്രൈസ്റ്റ് ഇ.എൽ.ടി ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെ വാക്ക് ഇൻ കരിയർ ഗൈഡൻസ് പ്രോഗ്രാം നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആശിർവാദ് തീയേറ്ററിന് സമീപത്തുള്ള ക്രൈസ്റ്റ് ഇ.എൽ.ടിയിൽ നടക്കുന്ന സെമിനാറിൽ വിദേശത്തെ ജോലി സാദ്ധ്യതകളെയും വിദ്യാഭ്യാസ സാദ്ധ്യതകളെയും കുറിച്ച് വിശദീകരിക്കും. കനേഡിയൻ യൂണിവേഴ്‌സിറ്റി പ്രതിനിധി ജെയിംസ് കുര്യാ, പ്രശസ്ത കരിയർ ഗുരു സുധീർ പൊറ്റേക്കാട് എന്നിവർ നയിക്കും. പ്രവേശനം സൗജന്യം. രജിസ്‌ട്രേഷനായി 8089899755, 04862291744 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. മാനേജിങ്ങ് ഡയറക്ടർ ജയ സെറിൻ, അഡ്മിനിസ്‌ട്രേറ്റർ അമൽജിത്ത്, ഡോ. ആര്യ രാജു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.