കട്ടപ്പന: ചേറ്റുകുഴി ഹോർട്ടി റിസേർച്ച് സെന്ററിന്റെ കർഷക ശ്രേഷ്ഠ അവാർഡ് ദാനവും കാർഷിക സെമിനാറും ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഉച്ചകഴിഞ്ഞ് 1.30ന് ചേറ്റുകുഴി വൈറ്റ്ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനോദ്ഘാടനവും അവാർഡ് ദാനവും കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു എം.ജേക്കബ് നിർവഹിക്കും.അവാർഡ് കമ്മിറ്റി ചെയർമാൻ ഫാ.ജോർജ് മണ്ഡപത്തിൽ അദ്ധ്യക്ഷത വഹിക്കും.ചലച്ചിത്രതാരം ജഗദീഷ് മുഖ്യാതിഥിയായിരിക്കും.സമ്മേളനത്തിന് മുന്നോടിയായി കാലാവസ്ഥാ വ്യതിയാനവും ഏലത്തിന്റെ ഉൽപാദനക്ഷമതയും എന്ന വിഷയത്തിൽ പ്രഫ.എം.മുരുകൻ ക്ലാസ് നയിക്കുകയും ചെയ്യും.5 ഏക്കറിൽ താഴെ കൃഷിയിടമുള്ള മികച്ച ഏലക്കർഷകർ, 2 സെന്റിൽ താഴെ പച്ചക്കറി കൃഷി ചെയ്യുന്ന ജൈവ പച്ചക്കറി കർഷകർ, യുവ കർഷകർ, വയോധിക കർഷകർ, സമ്മിശ്ര കർഷകർ, സാഹസിക കർഷകർ എന്നിവർക്ക് ക്യാഷ് അവാർഡും ഫലകവും നൽകും. കൂടാതെ ദുരിതം അനുഭവിക്കുന്നവർക്കും രോഗികൾക്കും ധനസഹായവും നൽകുമെന്നും
അബ്ദുൾ ഗഫൂർ, ബേബിച്ചൻ ആക്കാട്ടുമുണ്ടയിൽ, രാജശേഖരൻ നായർ കാവനാൽ, ജോസ് ഇലഞ്ഞിപുറം, പാപ്പച്ചി നന്ദികാട്ട് എന്നിവർ പറഞ്ഞു.