പീരുമേട്:ദേശീയ ഡെങ്കി ദിനത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രതിരോധ പ്രവർത്തനവും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും നടന്നു. വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ഉഷ ഉദ്ഘാടനം നിർവഹിച്ചു . കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പ്രതിരോധ പ്രവർത്തനവും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് മായുള്ള ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഏറ്റവും കൂടുതൽ ഡെങ്കിപനിറിപ്പോർട്ട് ചെയ്യപ്പെട്ട വണ്ടിപ്പെരിയാർ, പീരുമേട്, പഞ്ചായത്തുകളിലാണ്. പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. അംഗൻവാടി ആശാവർക്കർമാർ വകുപ്പ് ഉദ്യോഗസ്ഥർ ,പഞ്ചായത്ത് അംഗങ്ങൾ , എന്നിവർ പങ്കെടുത്തു ഗ്രാമ പഞ്ചായത്തംഗം കെ.ഡി. അജിത്ത് അദ്ധ്യക്ഷനായിരുന്നു