കട്ടപ്പന: ചെറുകിട തേയില കർഷക ഫെഡറേഷന്റെ നേതൃത്വത്തിൽ ദേശീയ ചായ ദിനം ആചരിച്ചു. കാൽവരി മൗണ്ട് ടീ നഗറിലാണ് ദിനാചരണം സംഘടിപ്പിച്ചത്. ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. പച്ചക്കൊളുന്ത് വ്യാപാരത്തിലെ ചിറ്റമ്മനയം ഫാക്ടറികൾ അവസാനിപ്പിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. ചടങ്ങിൽ മുതിർന്ന തേയില കർഷകനായ ജോസഫ് പാലന്താനത്തിനെ ആദരിച്ചു. തുടർന്ന് കർഷക സെമിനാറും നടത്തി ഫെഡറേഷൻ ബ്ലോക്ക് പ്രസിഡന്റ് കുര്യൻ ചീരാംകുന്നേൽ ജോജോ കൊല്ലകൊമ്പിൽ, ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു.