തൊടുപുഴ: 2022- 23 അദ്ധ്യയന വർഷം സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് തൊടുപുഴ താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന 24 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുമെന്ന് തൊടുപുഴ ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. വാഹനങ്ങളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച് റോഡിൽ ഇറക്കാൻ ഉപയുക്തമാണെന്ന് ഉറപ്പ് വരുത്തിയ വാഹനങ്ങൾക്ക് മാത്രമേ ഫിറ്ര്‌നസ് സ്റ്റിക്കർ നൽകൂ. ഇക്കാര്യത്തിൽ പുതുക്കിയ സർക്കാർ മാർഗ്ഗനിർദേശങ്ങൾ സ്കൂൾ അധികൃതർ കർശനമായി പാലിക്കണം. ഇതുസംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: എം.വി.ഐ- 9961993512, എ.എം.വി.ഐ- 9496339466.