പീരുമേട് :എസ്.എൻ.ഡി.പിയോഗം കോട്ടയം, ഇടുക്കി മേഖലാ കലോത്സവത്തിൽ പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പാമ്പനാർ എസ് എൻ കോളേജിൽരണ്ട് ദിവസങ്ങളിലായി നടത്തിയ കലാകായിക മത്സരത്തിൽ ഇരുജില്ലകളിലുമായുള്ള യൂണിയനുകളിലെ കലാ കായിക പ്രതിഭകൾ പങ്കെടുത്തു. പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടംയൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്,സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, കൗൺസിൽ അംഗങ്ങളായ സി എം ബാബു, ജയൻ, സുരേഷ്, വനിതാ സംഘം പ്രസിഡന്റ് വിമല തങ്കച്ചൻ ,സെക്രട്ടറി അനില സുദർശൻ യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് സനീഷ് സെക്രട്ടറി അജീഷ് എന്നിവരുടെ നേതൃത്വത്തിൽ വനിതാ സംഘം കൗൺസിൽ അംഗങ്ങളും യൂത്ത് മൂവ്മെന്റ് പ്രവർത്തകരും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി