നെടുങ്കണ്ടം :ശാന്തിഗ്രാം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെക്കപ്പെട്ടു. ശനിയാഴ്ച ചേർന്ന ഭരണ സമിതി യോഗം ജോയി ജോർജ് കുഴികുത്തിയാനിയെ പ്രസിഡന്റയും വാസുദേവൻ നായർ കോരോത്തിനെ വെെസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. മറ്റ് ഭരണസമിതിയംഗങ്ങൾ: ജേക്കബ് പുല്ലാട്ട്, ബെന്നി തോമസ് കുഴികോടിയിൽ, മാത്യൂ തോമസ് കുപ്പക്കൽ, രാജൻ ശ്രീധരൻ കരിമുട്ടത്ത്, ഷെെനി ബേബി വാതല്ലൂർ, ആൻസി സെബാസ്റ്റ്യൻ ഊരോത്ത്, ബിൻസി ജോണി കൂന്തലിൽ, ബിന്ദു അനിൽകുമാർ ഇരുമ്പുകൂഴിയിൽ, ഓമന ശശീന്ദ്രൻ പതാലിപ്ലാവിൽ .ഉടുമ്പൻചോല എആർ ഓഫീസ് സൂപ്രണ്ട് റോബിൻ ടി ജോൺ വരണാധികാരിയായിരുന്നു.