രാജാക്കാട്: ബൈസൺവാലി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബ് ഇന്റർനാഷണലും
മുത്തൂറ്റ് ഫൗണ്ടേഷനും സംയുക്തമായി ദ്വിദിന മെഡിക്കൽ ക്യാമ്പും വീൽചെയർ വിതരണവും നടത്തി. ലയൺസ് ക്ലബ്ബ് ഹാളിലും മുട്ടുകാട് എസ്.എൻ.ഡി.പി ഹാളിലുമായി നടത്തിയ ക്യാമ്പിൽ 200 പേർക്ക് മെഡിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകി. ഗുരുതരമായ രോഗബാധിതരെ വിവിധ ആശുപത്രികളിലേക്ക് റഫർ ചെയ്തു. ബൈസൺവാലി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എം.എസ്. സന്തോഷ് കുമാർ, സെക്രട്ടറി വി.കെ. പ്രസാദ് കുമാർ, ട്രഷറർ എം.ആർ. രാമകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.