തൊടുപുഴ: ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ ജില്ലയിൽ ശക്തമായ മഴ രേഖപ്പെടുത്തി. തൊടുപുഴ താലൂക്കിലെ ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷൻ 13 സെ.മീ. മഴയാണ് കിട്ടിയത്. സംസ്ഥാനത്ത് ഈ കാലയളവിൽ ലഭിച്ച ഏറ്റവും കൂടിയ മഴയാണിത്. പീരുമേട് 6.32, ദേവികുളം 6.3, ഉടുമ്പൻചോല 3.38, ഇടുക്കി 3.22 സെ.മീ. വീതവും മഴ ലഭിച്ചു. ഇന്നലെ പകലും മിക്കയിടിങ്ങളിലും ഇടവിട്ട് മഴയെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ആരംഭിച്ച മഴക്ക് ഇന്നലെ രാവിലെയോടെയാണ് അൽപം ശമനം മിക്കയിടത്തും ലഭിച്ചത്.