അടിമാലി: മന്നാംകണ്ടം വില്ലേജ് ഓഫീസ് താത്കാലികമായി അമ്പലപ്പടിയിലുള്ള മാതാളിപാറ ബിൽഡിംഗിലേക്ക് മാറ്റി സ്ഥാപിച്ചു. സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിന്റെ ഭാഗമായി നിലവിലെ വില്ലേജ് ഓഫീസ് പൊളിച്ചു പണിയുന്നതിനാലാണ് ഓഫീസ് മാറ്റിയത്. ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഓഫീസ് കെട്ടിടത്തിന്റെ പണി ഉടൻ ആരംഭിക്കും.