അടിമാലി: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നു. 92 കോളനി നിവാസിയായ ലീല നാണുകുട്ടന്റെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീടിനോട് ചേർന്ന് നിർമ്മിച്ചിരുന്ന താത്കാലിക ഷെഡ് ആന പൂർണ്ണമായും നശിപ്പിച്ചു.