ചെറുതോണി: കേരളാ കോൺഗ്രസ് (ബി)​ ജില്ലാ ക്യാമ്പ് പാർട്ടി ചെയർമാൻ കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെറുതോണി മഹിമാ ആഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ജി. പ്രേംജിത്ത്,​ അഡ്വ. പി. ഗോപകുമാർ,​ പോൾസൺ മാത്യു,​ എ.ആർ. ബഷീർ,​ വി വിജയകുമാർ,​ കെ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് വടകോട് മോനച്ചൻ,​ കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹരിപ്രസാദ് നായർ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ദീപു ബാലകൃഷ്ണൻ, പി.കെ. ജയൻ എന്നിവർ പ്രസംഗിച്ചു.