ചെറുതോണി: കേരളാ പുലയർ മഹാസഭയുടെ 52-ാമത് ജില്ലാ പ്രതിനിധി സമ്മേളനം കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.സി. ശിവരാമൻ ഉദ്ഘാടനം ചെയ്തു. എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, പി.എസ്.സിയുടെ മുടങ്ങി കിടക്കുന്ന നിയമനങ്ങൾ ത്വരിതപ്പെടുത്തുക, സർവ്വകലാശാലകളിലെ ജാതി, ലിംഗ വിവേചനം അവസാനിപ്പിക്കുക, ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ.പി.എം.എസിന്റെ ജില്ലാ പ്രതിനിധി സമ്മേളനം നടന്നത്. ഇടുക്കി പട്ടിക ജാതി സാംസ്‌കാരിക നിലയത്തിൽ നടന്ന സമ്മേളനത്തിൽ കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.പി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.കെ. രതീഷ്, ട്രഷറർ കെ.കെ. ഷാജു, മറ്റ് ഭാരവാഹികളായ കെ.എൻ. തങ്കപ്പൻ, സി.സി. ശിവൻ, സജിതാ കൃഷ്ണൻ, മീബു ഗോപാലൻ, എം.ജെ. രാജീവ്, സുരേഷ് ഭൂമിയാംകുളം, എം.കെ. പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.