തൊടുപുഴ: നഗരസഭ മുൻ ചെയർമാനും കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ മനോഹർ നടുവിലേടത്ത് (മണി- 55) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ സിന്ധു പഴമ്പിള്ളിൽ കുടുംബാംഗം. മക്കൾ: അശ്വനി, ആര്യ, മേഘ. മരുമകൻ: രാജ്. മൃതദേഹം ഇന്ന് രാവിലെ 9.30ന് നഗരസഭ ഓഫീസിന് മുന്നിൽ പൊതുദർശനത്തിന് വയ്ക്കും.